കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷ വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ഹണി ജോസ് പദ്ധതി അവതരണം നടത്തി. വൈസ് പ്രസിഡന്റ് പി.എ. നസീമ, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എന്‍.സി. പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍മാരായ പി.എസ്. അനുപമ, ഇ.കെ വസന്ത, മെമ്പര്‍മാരായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി. സുരേഷ്, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും, വിവിധ ഓഫീസുകളില്‍ നിന്ന് വിരമിച്ച ജീവനക്കാരെയും ആദരിച്ചു.
