പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 12ന് നടത്തുമെന്നറിയിച്ച എഴുത്ത് പരീക്ഷ ജൂണ്‍ 19ന് നടത്തുമെന്ന് ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ഥികള്‍ നേരത്തെ ലഭിച്ച ഹാള്‍ ടിക്കറ്റുമായി ജൂണ്‍ 19ന് നേരത്തെ നിശ്ചയിച്ച സമയത്ത് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936 202232.
