പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള വിദ്യാര്‍ത്ഥിനികള്‍ അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പു സഹിതം തപാലായോ ഇ-മെയിലായോ അപേക്ഷിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 20 വൈകുന്നേരം 5 മണി. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു. ജൂണ്‍ 21 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിലാസം-സീനിയര്‍ സുപ്രണ്ട്, ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ തിരുവനന്തപുരം- 695017. ഇ-മെയില്‍: mrskattela@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2597900.
