സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചുമണി വരെയുമാണ്. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.