പിന്നാക്ക വിഭാഗങ്ങളിലെ  പരമ്പരാഗത കളിമൺപാത്ര നിർമാണ തൊഴിലാളികൾ വസിക്കുന്ന കുംഭാരകോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഒരു കോളനിക്ക്/ സങ്കേതത്തിന് പരമാവധി ഒരു കോടി രൂപ അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി ഒപ്പുവച്ച പ്രൊപ്പോസലുകൾ ജൂൺ 30നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാംനില, കനക നഗർ, വെള്ളയമ്പലം, കവടിയാർ. പി.ഒ. തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.