വയറിളക്ക രോഗനിയന്ത്രണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്ലറ ഗ്രാമപഞ്ചായത്ത് ഹാളിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ വിഷയാവതരണം നടത്തി.
ജില്ലാ രോഗനിരീക്ഷണ ഓഫീസർ ഡോ. ശ്യാമകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജിഷാ രാജപ്പൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജു, വാർഡംഗം അരവിന്ദ് ശങ്കർ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇ.കെ. ഗോപാലൻ, മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ ചന്ദ്രശേഖർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി.ജെ. ജെയിംസ് എന്നിവർ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന സെമിനാറിൽ ഡോ പി.എസ്. സുശാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി. ഷിബുമോൻ എന്നിവർ ക്ലാസെടുത്തു.