സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ റവന്യൂ ഓഫീസ് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പനമരം, എടവക, പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് പുറമെ മാനന്തവാടി റവന്യു ഡിവിഷന്‍ ഓഫീസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ & റെക്കോര്‍ഡ് റൂം, താലൂക്ക് ഓഫീസ് അനക്‌സ് കെട്ടിടങ്ങള്‍, നവീകരണം പൂര്‍ത്തിയായ മാനന്തവാടി ലാന്റ് ട്രൈബൂണല്‍ ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയാണ് ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്ത്.

പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, മാനന്തവാടി റവന്യു ഡിവിഷന്‍ ഓഫീസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ & റെക്കോര്‍ഡ് റൂം, താലൂക്ക് ഓഫീസ് അനക്‌സ് കെട്ടിടങ്ങള്‍, നവീകരണം പൂര്‍ത്തിയായ മാനന്തവാടി ലാന്റ് ട്രൈബൂണല്‍ ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജംസീറ ഷിഹാബ്, ലത വിജയന്‍,തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പനമരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചടങ്ങില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കളകടര്‍ എ.ഗീത, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവിക, ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ്, പനമരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.സുനില്‍ കുമാര്‍, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.