ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ കൃഷി ചെയ്യുന്ന 25 ഏക്കർ കൃഷിയിടത്തിൽ പൊക്കാളി വിത്തുവിതച്ചു നടി കുളപ്പുള്ളി ലീല ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി വിവാ കൾച്ചറൽ ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ്റെ ഓർഗാനിക്ക് തിയേറ്ററും ആരംഭിച്ചു. കാർഷിക സാംസ്ക്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓർഗാനിക്ക് തിയേറ്ററിൽ കടമ്പനാട്ടം എന്ന നാടക അവതരണവും നടന്നു. ഓർഗാനിക് തീയേറ്ററിന്റെ ആശയവും രൂപകൽപ്പനയും സംവിധാനവും എസ്.എൻ സുധീർ ആണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ രാജി ജോസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, എ.എസ് അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി വിൻസെൻ്റ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജാ വിജു, എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, കൃഷി ഡെപ്യൂട്ടി ഡയറക്റടർ അനിതകുമാരി, ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ പ്രതീക്ഷ, കോട്ടുവള്ളി കൃഷി ഓഫിസർ കെ. സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്. കെ ഷിനു, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്റ്റർ ഫാ.സംഗീത് ജോസഫ് , ഫാം ഇൻഫർമേഷൻ ബ്യൂറോ എ.ഡി.എ ജോൺ ഷെറി, പറവൂർ എ,ഡി.എ ജയ മരിയ, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.