വയനാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രൈമറി, സെക്കണ്ടറി എഡ്യൂക്കേഷന്‍ എയ്ഡ് വിതരണം 2022-23 അദ്ധ്യയന വര്‍ഷാരംഭത്തില്‍തന്നെ പൂര്‍ത്തീകരിക്കണം. എല്ലാ എല്‍.പി, യു.പി, ഹൈസ്‌ക്കുള്‍ മേധാവികളും 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളുടേയും ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി ഇ-ഗ്രാന്‍സ് 3.0 സൈറ്റ് മുഖേന ജൂണ്‍ 27 ന് മുമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:കല്‍പ്പറ്റ- 04936 208099, പനമരം – 04935 220074, മാനന്തവാടി- 04935 241644, സുല്‍ത്താന്‍ ബത്തേരി – 04936 221644.