ലോകകേരള സഭയിൽ ആകെ നടന്ന 13 മണിക്കൂർ സഭാ നടപടികളിൽ ഒൻപതര മണിക്കൂറും വിവിധ വിഷയങ്ങളിലെ ചർച്ചയാണ് നടന്നതെന്ന് സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. 296 പ്രതിനിധികൾ പങ്കെടുത്തു. 237 പേർ മേഖലാതല ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിഷയാധിഷ്ഠിത ചർച്ചയിൽ 234 പേർ പങ്കെടുത്തു. പൊതുചർച്ചയിൽ 115 പ്രതിനിധികൾ സംസാരിച്ചു. 316 നിർദ്ദേശങ്ങൾ ഉയർന്നുവന്നു. ലോകകേരള സഭയുടെ സമീപന രേഖ ലോകകേരള സഭ വെബ്സൈറ്റിൽ ലഭ്യമാണെന്ന് സ്പീക്കർ അറിയിച്ചു.