കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾ വായനദിന പ്രതിജ്ഞയെടുത്തു. പ്രത്യേക അസംബ്ലി ചേർന്ന് വായനദിനത്തിന്റെ പ്രധാന്യം വിവരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കവിത പാരായണം, പുസ്തക നിരൂപണം, ഇഷ്ടപ്പെട്ട കവി, കഥാകൃത്ത്, കഥാപാത്രം എന്നിവയെ കുറിച്ചുള്ള ആസ്വാദനം തയാറാക്കൽ എന്നിവയും സംഘടിപ്പിച്ചു.