വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തതുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, തൊഴിൽ ഭവൻ, വികാസ് ഭവൻ. പിഒ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ഹാജരായി അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം.