എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജീവനക്കാരനെ സഹപ്രവർത്തകരായ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ അഡ്വക്കറ്റ് ജനറൽ ഓഫിസ് സെക്രട്ടറിക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും നിർദേശം നൽകി.
