തിരുവനന്തപുരം ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കായിക അധ്യാപകന്റെ മാനസികപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.