സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫിസിൽ ലഭിക്കണം.