വനിത മത്സ്യതൊഴിലാളികളുടെ സൂക്ഷ്മ സംരംഭ വികസന (സാഫ് ഡി.എം.ഇ) പദ്ധതി ഇടുക്കി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (755/- രൂപ) നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത എംഎസ്ഡബ്യൂ്(കമ്മ്യൂണിറ്റി ഡെവലപ്മെന്റ്) അല്ലെങ്കില്‍ എം.ബി.എ മാര്‍ക്കറ്റിങ്ങ്, ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം, പ്രായപരിധി 35 വയസ് ഇന്റര്‍വ്യുവില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവതെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.