പോക്സോ ഇരകളായ കുട്ടികൾക്കു വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു (24 ജൂൺ) രാവിലെ ഒമ്പതിനു ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ നിർവഹിക്കും. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.

വിചാരണാവേളയിൽ കേസിന് ആസ്പദമായ സംഭവങ്ങൾ വിവരിക്കുമ്പോൾ മാനസിക സംഘർഷവും പ്രയാസങ്ങളുമില്ലാതെ വിവരങ്ങൾ കോടതി മുൻപാകെ ബോധിപ്പിക്കുന്നതിനുള്ള സാഹചര്യം ഓര്ക്കേണ്ടതുണ്ട്. ഇതിനായി എല്ലാ പോക്സോ കോടതികളും ശിശു സൗഹൃദമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കിയത്. കേന്ദ്ര വനിതാ വികസന മന്ത്രാലയവും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഇന്നവേറ്റിവ് പ്രോഗ്രാമിനായി അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.

കോടതിയിൽ കുട്ടികൾക്ക് വീഡിയോ കോൺഫറൻസ് വഴി മൊഴി കൊടുക്കുവാനുള്ള സൗകര്യം, കുട്ടികൾക്കുള്ള വെയിറ്റിങ് ഏറിയ, കളിസ്ഥലം എന്നിവയും ഇവിടെസജ്ജമാക്കിയിട്ടുണ്ട്.