നിര്‍മാണം പൂര്‍ത്തീകരിച്ച കട്ടപ്പന പള്ളിക്കവല – ജ്യോതിസ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. കട്ടപ്പന ടൗണിലെ വാഹനത്തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ റോഡ് ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. ജംഗ്ഷന്‍ നവീകരണത്തിനായി പുതിയ പ്രൊജക്റ്റ് നടപ്പിലാക്കും. റോഡിന്റെ കുറച്ചു ഭാഗം കൂടി പണി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനായി 12 ലക്ഷം രൂപ അനുവദിച്ചതായും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീന ജോബി, നഗരസഭ അംഗങ്ങളായ ജാന്‍സി ബേബി, ഷാജി കൂത്തോടി, സോണിയ ജെയ്ബി, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.