കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ കോളേജ് കുട്ടിക്കാനം സ്പോര്‍ട്സ് അക്കാഡമിയിലേക്ക് 2022 – 23 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള ബാസ്ക്കറ്റ്ബോള്‍ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ (ആണ്‍കുട്ടികള്‍) ജൂലൈ 4 ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടത്തും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പ്ലസ് ടു/വി.എച്ച്.എസ്.സി പാസ്സായ കായികതാരങ്ങള്‍ കായികമികവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേദിവസം രാവിലെ 10.30 ന് കോളേജ് ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ ഹാജരാകണം. ഫോൺ – 04862 – 232499, 9447243224.