തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയിൽ ജൂലൈ രണ്ടാം തീയതി സൗജന്യ കരിയർ സെമിനാർ നടത്തും. 100 ശതമാനം കാഴ്ച വൈകല്യമുള്ള ഐ.ഐ.ഐ.ടി ഗവേഷണ വിദ്യാർഥിനി ഒ.ഐശ്വര്യ സെമിനാർ നയിക്കും. 7994210701, 9946749521 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ ഒരു മണി വരെയാണ് സെമിനാർ. ഗവൺമെന്റ് കണ്ണാശുപത്രി സെമിനാർ ഹാളിലാണ് പരിപാടി നടക്കുക.