ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മന്ത്രി എത്തിയത്. 17 ജീവനക്കാർ അപ്പോൾ ഓഫീസിൽ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രി നിർദേശം നൽകി. ഫയൽ തീർപ്പാക്കൽ യജ്ഞം കൂടുതൽ ഊർജ്ജ്വസ്വലമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അപകട ഇൻഷൂറൻസ് സംബന്ധിച്ച ഫയലുകൾ അതീവപ്രാധാന്യത്തോടെ തീർപ്പാക്കണം. അലംഭാവം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.   വരും ദിവസങ്ങളിൽ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും പരിശോധന കർക്കശമാക്കുമെന്ന് മന്ത്രി പറഞ്ഞു.