കോട്ടയം ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്. സി അക്വാകള്‍ച്ചര്‍, വി. എച്ച്. എസ്. ഇ അക്വാകള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 38 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. തിരഞ്ഞെടുത്ത ഫാമുകളിലും ഹാച്ചറികളിലും ട്രെയിനിംഗ് സെന്ററുകളിലും പരിശീലനം നല്‍കും. 12 പേര്‍ക്കാണ് പരിശീലനം നല്‍കുക. എട്ട് മാസത്തെ പരിശീലനകാലയളവില്‍ 10000 രൂപ സ്റ്റൈപ്പന്റ് നല്‍കും. താത്പര്യമുള്ളവര്‍ ജൂലൈ 10 നകം നിര്‍ദിഷ്ട മാതൃകയിലെ അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു. സി കോളജ് ആലുവ എന്ന വിലാസത്തിലോ ddftrgkadungallur@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ നല്‍കണം. അപേക്ഷഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. വിശദവിവരത്തിന് ഫോണ്‍-0481 2566823