വിവിധ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്രമുഖ ധനകാര്യ, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലേക്കു റിലേഷന്‍ഷിപ്പ് ഓഫീസര്‍, അസോസിയേറ്റ് ബ്രാഞ്ച് മാനേജര്‍, മാനേജിംഗ് പാര്‍ട്ണര്‍, ഏജന്‍സി റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ഡവലപ്പ്മെന്റ് മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഇന്റര്‍വ്യു്. പ്ലസ്ടു, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 45നും ഇടയില്‍ പ്രായപരിധിയുള്ള യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാം. വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0481 2563451, 2565452