ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കട്ടപ്പന നഗരസഭ ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്ന് ജൂലൈ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനും പ്ലാസ്റ്റിക്കിന് സമാന്തരമായി ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും നഗരസഭയിലെ മുഴുവന്‍ വ്യാപാരികളും സഹകരിക്കണം. പരിശോധന വേളയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയാല്‍ മുനിസിപ്പല്‍ ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.