സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത ജീവനക്കാരെ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. തൃശ്ശൂരില്‍ നടന്ന സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയ്ക്ക് നാലാം സ്ഥാനം ലഭിച്ചു. ഇരു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ കലാ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കായിക വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും ജില്ലയ്ക്ക് ലഭിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, രാജീവ്, ദേവകി, എ. അബൂബക്കര്‍, കെ. ഗോപിനാഥ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി അബ്ദുള്‍ ഹാരിസ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് പി.എ. പ്രേം, സെക്രട്ടറി പി.കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
