ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വി ആർ സന്തോഷ് ചുമതലയേറ്റു. കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും ലളിതകലാ അക്കാദമി ട്രഷററായും പി ആർഡി ഡയറക്റ്ററേറ്റിൽ ഓഡിയോ -വീഡിയോ ഡോക്യുമെൻ്റേഷൻ ഇൻഫർമേഷൻ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കവി, ചിത്രകലാനിരൂപകൻ, വിവർത്തകൻ, ചിത്രകാരൻ, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. നീത്ചേ, ഫൂക്കോ, എഡ്വേർഡ് സെയ്ദ്, വാൾട്ടർ ബെഞ്ചമിൻ തുടങ്ങിയ പാശ്ചാത്യ ചിന്തകരുടെയും പബ്ളോ നെരൂദ, ഫെർണാഡോ പെസോവ, പോൾ സെലൻ മുതലായ നിരവധി കവികളുടേയും കാർലോസ് ഫ്യുവൻ്റസ്, ഹസൻ കാനാഫാനി എന്നീ നോവലിസ്റ്റുകളുടേയും ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായ താർകോവ്സ്കിയുടെയും കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ വിവർത്തന അവാർഡ് ഉൾപ്പെടെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയാണ് സ്വദേശം.