ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വായനാദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന അറിവുത്സവം ആഘോഷപരിപാടികള്‍ക്ക് സമാപനം. എസ് എന്‍ പുരം മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയഅറിവുത്സവം 2022 സമാപന പൊതുയോഗവും കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വായനാദിനം മുതല്‍ ഒരാഴ്ചയോളം നീണ്ടു നിന്ന അറിവുത്സവം ആഘോഷപരിപാടികളില്‍ വായനയുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകള്‍, പുസ്തകങ്ങളുടെ പ്രദര്‍ശനം, എസ് എന്‍ പുരം സ്വദേശിയായ യുവ എഴുത്തുകാരി ഫര്‍സാനയുടെ ഇലച്ചോര്‍ എന്ന നോവലിന്റ പ്രകാശനം, കഥാ അവതരണങ്ങള്‍, വിവിധ കലാപരിപാടികള്‍, സാഹിത്യ പ്രഭാഷണങ്ങള്‍, കവിതാലാപനം, ആദരിക്കല്‍തുടങ്ങിയ വിവിധ പരിപാടികള്‍ അറിവുത്സവത്തിന്റെ ഭാഗമായി അരങ്ങേറി.

പഞ്ചായത്ത് ലൈബ്രറി പ്രസിഡന്റ് കെ ആര്‍ രാജേഷ് അധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ പി എ നൗഷാദ്, ടി എസ് ശീതള്‍, ഇബ്രാഹിംകുട്ടി, പ്രസന്ന ധര്‍മ്മന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം എസ് മോഹന്‍ദാസ്, ഷിലിന്‍ പൊയ്യാറ, ഉഷ കൃഷ്ണന്‍, മുഹമ്മദ് റാഫി, ലൈബ്രേറിയന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.