ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന.

ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  മത്സ്യഭവനുകളില്‍ ജൂലൈ 31നകം നല്‍കണം. വിശദവിവരങ്ങള്‍ വകുപ്പിന്‍റെ ജില്ലാ ഓഫീസില്‍ ലഭിക്കും.ഫോണ്‍- 0477 2251103.