കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) ആഭിമുഖ്യത്തിൽ  ജൂലൈയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) കോഴ്‌സിന് ഡിഗ്രി പാസായിരിക്കണം. ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായിരിക്കണം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)ന് പ്ലസ് ടുവും സർട്ടിഫിക്കറ്റ്  കോഴ്‌സ്  ഇൻ  ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) ന് എസ്.എസ്.എൽ.സിയും ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) ന്  പ്ലസ് ടുവും പാസായിരിക്കണം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്  (പി.ജി.ഡി.എ.ഇ.)  ന്  ഡിഗ്രി പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ന് എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.സിഎയും അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ് (എ.ഡി.ബി.എം.ഇ)  ന്   ഇലക്ട്രോണിക്‌സ് / അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ  പാസായവർക്കും അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്സ്.എം)  ന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ  പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പി.ജി.ഡി.ഇ.ഡി) ന് എം.ടെക്/ബി.ടെക്/എം.എസ്‌സി പാസായിരിക്കണം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ (സി.സി.എൻ.എ) ന് CO&PA/ കമ്പ്യൂട്ടർ/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ/ വിഷയത്തിൽ ബി.ടെക്/ ത്രിവത്സര ഡിപ്ലോമ പാസ്സായവർ / കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15നു വൈകുന്നേരം നാലിനു മുൻപായി  സ്ഥാപനമേധാവിക്കു സമർപ്പിക്കണം.