തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന വെള്ളാങ്കല്ലൂർ ഗ്രാമ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി. എസ്സിൻ്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയിൽ 20 രൂപയ്ക്ക് ഊണുമായി ആരംഭിച്ച ജനകീയ ഹോട്ടലിൽ സസ്യ വിഭവങ്ങൾക്ക് പുറമെ മത്സ്യ മാംസ വിഭവങ്ങളും ന്യായവിലയ്ക്ക് ലഭ്യമാണ്.
ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജന ബാബു അധ്യക്ഷയായി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതം ആശംസിച്ചു.കുടുംബശ്രീ ചെയർ പേഴ്സൺ ഗീതാഞ്ജലി ബിജു, വാർഡ് മെമ്പർ ഷംസു വെളുത്തേരി എന്നിവർ ആശംസകൾ നേർന്നു.കുടുംബശ്രീ മെമ്പർ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ സുജൻ പൂപ്പത്തി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.