കൊരട്ടി പഞ്ചായത്തിൽ എല്ലാ ഇടപാടുകളും ഇനിമുതൽ ഡിജിറ്റലായി ചെയ്യാവുന്ന ഓൺലൈൻ പെയ്മെൻ്റ് സംവിധാനം നിലവിൽ വന്നു. കൊരട്ടി പഞ്ചായത്ത് കൊരട്ടി ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഡിജിറ്റൽ സംവിധാനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. ഇടപാടുകൾ നടത്തുന്നതിനായി സ്വൈപ്പിംങ് മെഷീൻ, യു.പി.ഐ.പേയ്മെൻ്റ്, ഓൺലൈൻ പെയ്മെൻ്റ് എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി ഫെഡറൽ ബാങ്ക് മാനേജർ ഹരികൃഷ്ണൻ, വികസനകാര്യ സ്ഥിരം സമതി ചെയർമാൻ കെ.ആർ.സുമേഷ്, സെക്രട്ടറി സി.എൻ.ഷിനിൽ തുടങ്ങിയവർ പങ്കെടുത്തു.