മുട്ട ഉല്‍പാദനത്തില്‍ സംസ്ഥാനത്തെസ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘കോഴിയും കൂടും’ പദ്ധതിക്ക് കൈപ്പമംഗലം മണ്ഡലത്തില്‍ തുടക്കം. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ എറിയാട്, എടവിലങ്ങ്, എടത്തിരുത്തി, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം,കൈപ്പമംഗലംഎന്നീ പഞ്ചായത്തുകളിലാണ്പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിലെയും തിരഞ്ഞെടുക്കുന്ന അഞ്ച് സംഘങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംഘത്തില്‍ വനിതകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.ഓരോ ഗുണഭോക്താവിനും 85,000 രൂപ വീതം പദ്ധതി വിഹിതം ലഭിക്കും. ഇതില്‍ ഗുണഭോക്തൃ വിഹിതമായി 5000 രൂപ ഓരോ ഗുണഭോക്താവും അടക്കേണ്ടതാണ്.

100 കോഴികളെ വളര്‍ത്തുന്ന ഹൈടെക് കൂടും 125 ദിവസം പ്രായമുള്ള ബി വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളുമാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് ലഭിക്കുക. കോഴിക്കൂട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 10 അടി വീതിയിലും 13 അടി നീളത്തിലുമുള്ള ഷെഡ് ഉണ്ടായിരിക്കണം.