കോട്ടയം: മികച്ച യുവജനക്ലബിനുള്ള അവാർഡിന് അപേക്ഷ ക്ഷണിബ്ബു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവാ, അവളിടം ക്ലബ്ബുകൾക്ക് അപേക്ഷിക്കാം. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ഓഗസ്റ്റ് 15 വരെ അപേക്ഷ നൽകാം. മാർഗനിർദ്ദേശങ്ങളും അപേക്ഷ ഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.