മൃതദേഹം ഉചിതമായി സംസ്കരിക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ വാതക ശ്മശാന പദ്ധതി നടപ്പാക്കാന്‍ തീരുമാനം. വാതക ശ്മശാനം വരുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പല പ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും എല്‍പിജി സിലിണ്ടറുകളായിരിക്കും ഉപയോഗിക്കുകയെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് പറഞ്ഞു. മാത്രമല്ല, ദുര്‍ഗന്ധമില്ലാതെയും വേഗത്തിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കും. നാലാം വാര്‍ഡായ പൊന്മലയില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ നിര്‍മാണ ജോലികള്‍ ആരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
