പാലക്കാട് ജില്ലയിലെ അട്ടപ്പാടി മുരുഗള ആദിവാസി ഊരിലെ നാല് മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൻമേൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കളക്ടർക്കും പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്കും അട്ടപ്പാടി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.