പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 25 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യുന്നതിന് തയ്യാറുള്ളവരും, എസ്.എസ്.എല്‍.സി, ജെ.പി.എച്ച്.എന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് മിഡ്‌വൈഫ് കൗണ്‍സില്‍ ആംഗീകരിച്ച എം.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രൈനിംഗ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 284818.
