തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയത്.

അരുക്കുറ്റി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ അനീസ് അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷറഫ് വെള്ളേഴുത്ത്, വൈസ് പ്രസിഡന്‍റ് സനീറ ഹസ്സന്‍, അംഗം ഷൈജുരാജ്, ബി.ഡി.ഒ. പി.വി. സിസിലി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.