ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാന തുക 25 കോടി പ്രഖ്യാപിച്ച തിരുവോണം ബംബറിന്റെ വില്‍പ്പന ഇടുക്കിയില്‍ ഇന്ന് (19) ആരംഭിക്കും. ജില്ലാ തല വിതരണോദ്ഘാടനം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ അധ്യക്ഷത വഹിച്ചു.

പത്ത് പരമ്പരകളായാണ് ലോട്ടറിയുടെ വില്‍പ്പന. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പരമ്പരകളിലുമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്റെ വില. സെപ്തംബര്‍ 18 നാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഡയറക്ടറേറ്റില്‍ നിന്ന് ലോട്ടറിക്കെട്ട് എത്തുന്നതിനനുസരിച്ച് ഏജന്റുമാര്‍ക്ക് കൈമാറി വില്‍പ്പനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ലോട്ടറി ഓഫീസ് അധികൃതര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലിസിയാമ്മ ജോര്‍ജ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം സുബൈര്‍.ടി.ബി, ജില്ലാ ക്ഷേമനിധി ഓഫീസര്‍ ബിന്ദുമോള്‍, ജൂനിയര്‍ സൂപ്രണ്ട് സിജു.പി.എസ് എന്നിവര്‍ സംസാരിച്ചു.