തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിങ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചിൽ ഓവർസിയർമാർക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക എൻജിനിയറിങ് രീതികൾ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താനാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആധുനീകരിക്കാനും കാര്യശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം. ഘട്ടംഘട്ടമായി എല്ലാ എൻജിനിയറിങ് ചുമതലയുള്ളവർക്കും പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 4078 ജീവനക്കാരാണ് എൻജിനിയറിങ് വിഭാഗത്തിലുള്ളത്.