സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) അധ്യാപകരുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ക്ലാസ്മുറിയിൽ നടക്കുന്ന വിവിധ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികളുടെ ഉൽപ്പന്നങ്ങളും പ്രകടനങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ പോർട്ട് ഫോളിയോ നിർമിക്കൽ, സ്‌കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഡിജിറ്റൽ ഡോക്യുമെന്റ് തയാറാക്കൽ എന്നിവയിലാണ് പരിശീലനം നൽകുന്നത്.

ശിൽപശാലയിൽ പങ്കെടുക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടു മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അപ്‌ലോഡ് ചെയ്യാനുള്ള  സമയം 25ന് തീയതി വൈകിട്ട് അഞ്ചുമണിവരെ നീട്ടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലുള്ള അധ്യാപകർ scertartedu@gmail.com, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലയിലുള്ള അധ്യാപകർ scertartedu2@gmail.com,   കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് scertartedu3@gmail.com,  എന്ന വിലാസങ്ങളിലാണ് അയയ്‌ക്കേണ്ടത്. ഹ്രസ്വചിത്രം അപേക്ഷകൻ സ്വന്തമായി തയാറാക്കിയതാവണം. ഇതിന് പ്രത്യേക വിഷയം നിശ്ചയിച്ചിട്ടില്ല. അപേക്ഷകരുടെ താൽപര്യവും അഭിരുചിയും മനസിലാക്കാനുതകുന്ന സ്വതന്ത്ര ആവിഷ്‌കാരങ്ങളാണ് തയാറാക്കേണ്ടത്.