തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള ധനസഹായ പദ്ധതിയിൽ 1.26 കോടി രൂപ തട്ടിപ്പു നടന്നുവെന്നും വ്യാജരേഖകൾ ഹാജരാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ അന്വഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്കും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിക്കും കമ്മീഷൻ നിർദ്ദേശം നൽകി.