ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജൂലൈ 30ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ എൽ.പി/യു.പി./എച്ച്.എസ് വിഭാഗങ്ങൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരാർഥികൾ രാവിലെ 9ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളുമായെത്തണം. ഡ്രോയിംഗ് പേപ്പർ മത്സര വേദിയിൽ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26ന് വൈകുന്നേരം     അഞ്ചിനകം www.kslub.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദവവിരങ്ങൾക്ക്: 0471-2307830/ 2302231, ഇ-മെയിൽ: landuseboard@yahoo.com.