ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) യുടെ എഡ്യുക്കേഷൻ റെഗുലേഷൻസ് -1991 (ഇ.ആർ -1991) അനുസരിച്ചുള്ള ഡി.ഫാം കോഴ്‌സിന്റെ അവസാന ബാച്ച് വിദ്യാർഥികൾക്ക് ആഗസ്റ്റ് 1 മുതൽ രണ്ടാം വർഷ (പാർട്ട്-2) ക്ലാസുകൾ ആരംഭിക്കും കഴിഞ്ഞ ഏതെങ്കിലും അധ്യായന വർഷങ്ങളിൽ ഇ.ആർ-1991 ചട്ട പ്രകാരം പ്രവേശനം നേടി ഒന്നാം വർഷ (പാർട്ട്-1) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ രണ്ടാം വർഷം പഠിക്കാൻ സാധിക്കാത്തതുമായ വിദ്യാർഥികളും അവരുടെ പാർട്ട് -2 കോഴ്‌സ് പൂർത്തിയാക്കാൻ ഈ അവസരം വിനിയോഗിക്കണമെന്ന് ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഴ്‌സ് അറിയിച്ചു.