ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 22ന് രണ്ടിന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 വില്ലേജുകളില്‍ നാലിടത്ത് ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.
