മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജില്‍ വെള്ളികുളം കോട്ടിറിക്കല്‍ പള്ളിപ്പറമ്പില്‍ മാമി എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മാമി എന്നു വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി (50) ചെറുമക്കള്‍ ടിന്റു (9), അല്‍ഫോന്‍സ (8) എന്നിവരാണ് മരിച്ചത്. വളര്‍ത്തുമകന്‍ ജോമോന്‍ (17)പരുക്കേറ്റ് ആശുപത്രിയില്‍. ഏഴ് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 3പേര്‍ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ കൊടുങ്ങയില്‍ (ചാത്തന്‍ പ്ലാപ്പിളളിയില്‍) ഉരുള്‍ പെട്ടലുണ്ടായി. 40 പേരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ വില്ലേജില്‍ ഇളങ്കാട് മേലേതടം മേഖലയില്‍ ഇന്നലെ രാവിലെ 8.30 ഓടെ വീണ്ടും ചെറിയ തോതില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ല. 250 പേരെ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ കാറ്റും മഴയും. മരങ്ങള്‍ കടപുഴകുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
