ആരോഗ്യവകുപ്പ് പനമരം ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന മേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. വി. അമ്പു വിഷയാവതരണം നടത്തി. വിളംബരജാഥ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്തു. മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാമെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന തുടങ്ങിയവര്‍ സംസാരിച്ചു.
ശിശുരോഗം, ഇ.എന്‍.ടി, അസ്ഥിരോഗം, ഡെന്റല്‍ വിഭാഗം, കണ്ണുരോഗ വിഭാഗം, ഹോമിയോ-ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി. സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ ഭക്ഷ്യമേള, എക്സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണ സ്റ്റാള്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക്, ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ക്ലാസ്, ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
