ഗതാഗത നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോലാനി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ പരിശീലന പരിപാടി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍.ടി.ഒ പ്രദീപ്.എസ്.എസ് ചടങ്ങിൽ അധ്യക്ഷനായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ
ചന്ദ്രലാൽ, റെജിമോന്‍.കെ.വി, തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക്പ പ്രസിഡന്റ് ആര്‍.പ്രശോഭ്, ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഇന്ത്യ മാനേജർ അനുപ്.സി.കരീം, മാധ്യമ പ്രവർത്തകൻ ബാസിത് ഹസന്‍, തൊടുപുഴ നഗരസഭാംഗങ്ങളായ കവിത വേണു, മെര്‍ലി രാജു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബാബു.പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനത്തിൻ്റെ ഭാഗമായി ‘ഡ്രൈവിംഗ് ശീലങ്ങളും റോഡപകടങ്ങളും’ എന്ന വിഷയത്തില്‍ കൊച്ചി മെട്രോ മാനേജര്‍ ആദര്‍ശ് കുമാര്‍.ജി.നായര്‍ ക്ലാസ് നയിച്ചു. ഇനി മുതൽ പരിശീലന ക്ലാസില്‍ പങ്കെടുത്ത അപേക്ഷകര്‍ക്ക് മാത്രമേ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
