എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തത്പരരായ കേരളത്തിലെ സർക്കാർ / എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജ് / മെഡിക്കൽ കോളജ്, ആർട്‌സ് ആൻഡ് സയൻസ് കോളജ്, പോളിടെക്‌നിക് കോളജുകളിലെ അധ്യാപകരിൽ നിന്ന് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം.

മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഓഗസ്റ്റ് 21 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.