സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിൽ ആറ് ഔദ്യോഗിക അംഗങ്ങളെക്കൂടി ഉൾപ്പെട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വികലാംഗ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എക്സിക്യൂട്ടിവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.ആർ. സുരേഷ് കുമാർ എന്നിവരാണു പുതുതായി ഉൾപ്പെടുത്തിയ ഔദ്യോഗിക അംഗങ്ങൾ.