കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം, അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളുടെ കേന്ദ്ര ഇ-ശ്രം രജിസ്ട്രേഷന്‍ ജൂലൈ 31നകം നടത്തി പകര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതുവരെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ സഹിതം അക്ഷയ / ജനസേവന കേന്ദ്രങ്ങളില്‍ നിന്നും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തണം.
